*കല്ലാനോട്:*
ഓർത്തിരിക്കാൻ നിരവധി അനുഭവങ്ങൾ സമ്മാനിച്ച് 29മത് ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പ് ചരിത്രമായി. സെന്റ് മേരീസ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ജനുവരി 4ന് കല്ലാനോട് നടന്ന ചാമ്പ്യൻഷിപ്പിന്റെ കാര്യപരിപാടികൾക്ക് റിപ്പോർട്ട് പ്രകാശനത്തോടെ സമാപനമായി.
അക്കാദമി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടക്ക് റിപ്പോർട്ട് കൈമാറി. ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ചുള്ള പ്രചരണ പരിപാടികളെക്കുറിച്ച് മുഖ്യധാര മാധ്യമങ്ങളിൽ വന്ന 40ഓളം വാർത്തകൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
അക്കാദമി ചെയർമാൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ് വരവ്- ചെലവ് കണക്ക് അവതരിപ്പിച്ചു. പബ്ലിസിറ്റി പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകിയ അധ്യാപിക ജിൽറ്റി മാത്യു, കോർഡിനേറ്റർ കായികധ്യാപകൻ നോബിൾ കുര്യാക്കോസ്, കൺവീനർ ജോർജ് തോമസ് തടത്തിൽ, വാർഡ് മെമ്പർ അരുൺ ജോസ് എന്നിവർ സംസാരിച്ചു. അധ്യാപകർ, സംഘാടക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.