Trending

എൽ ഇ ഡി ബൾബ് നിർമാണത്തിൽ പരിശീലനം നൽകി.




കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂളിൽ വർക്ക്‌ ഇന്റർഗ്രേറ്റഡ് എഡ്യൂക്കേഷൻ ക്ലബ്ബും നല്ല പാഠം ക്ലബ്ബും സംയുക്തമായി എൽ ഇ ഡി ബൾബ് നിർമാണത്തിൽ പരിശീലനം നൽകി. ദേശീയ ഹരിത സേന നടത്തുന്ന ഇ. ഇ. പി യുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി സീനിയർ അസിസ്റ്റൻ്റ് ആൻസി സി ഉദ്ഘാടനം ചെയ്തു. സാബിർ പി മലപ്പുറം ശില്പശാലയ്ക്ക് നേതൃത്വം നൽകി.ബൾബ് റിപ്പയറിംഗിലും പരിശീലനം നൽകി. അധ്യാപകരായ ആതിര മെറിൻ ജോയ്, സിസ്റ്റർ . ഓമന,നല്ല പാഠം കോർഡിനേറ്റർ ജെസ്സി ജോയ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post