Trending

ടി. അബ്ദുള്ള മാസ്റ്റർക്ക് പൗരാവലിയുടെ സ്വീകരണം




നടുവണ്ണൂർ : വില്യാപ്പള്ളി എം ജെ വിഎച്ച് എസ് എസിൽ നിന്ന് പ്രിൻസിപ്പലായി റിട്ടയർ ചെയ്ത ശേഷം എൽ എൽ ബി എൻട്രൻസ് പരീക്ഷയിൽ 92-ാം റാങ്ക് വാങ്ങി കോഴിക്കോട് ലോ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കി എൻറോൾ ചെയ്ത ടി.അബ്ദുള്ള മാസ്റ്റർക്ക് ഫെലിസിറ്റി കലാവേദിയുടെ ആഭിമുഖ്യത്തിൽ എലങ്കമലിൽ പൗരസ്വീകരണം നൽകി.

റിട്ടയർമെൻ്റ് കാലം വിശ്രമജീവിതത്തിനല്ല എന്നും സമൂഹത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുവാനുള്ള ഒരു ഘട്ടമാണെന്നും, സ്ഥിരോത്സാഹത്തിലൂടെ ഉയർന്ന വിജയം കരസ്ഥമാക്കിയ ടി.അബ്ദുള്ള മാസ്റ്റർ നാടിന് അഭിമാനമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം പൂർണ്ണാർത്ഥത്തിൽ തൻ്റെ കുടുംബത്തിൽ പ്രാവർത്തികമാക്കിയ അദ്ദേഹത്തിന് തൻ്റെ നാട്ടുകാരുമായുള്ള സ്നേഹബന്ധം അതീവ ഹൃദ്യമാണെന്നും ഉപഹാര സമർപ്പണം നടത്തിയ കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: പ്രമോദ് ചൂണ്ടിക്കാട്ടി.

പഞ്ചായത്ത് മെംബർ ടി നിസാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി ബാലൻ, യു കെ കാസിം,ടി പി മജീദ്, കെ മുഹമ്മദ് അഷറഫ്, പി അജിത, എ അമ്മോട്ടി, റഹ്മാൻ എലങ്കമൽ തുടങ്ങിയവർ സംസാരിച്ചു.

ഫെലിസിറ്റി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ, ലിധിലാൽ ടീമിൻ്റെ ജാനു തമാശ, ആകാശക്കാഴ്ചകൾ അരങ്ങേറി.

Post a Comment

Previous Post Next Post