Trending

കല്ലാനോട് ഇടവക തിരുനാളിന് കൊടിയേറി




കല്ലാനോട് സെന്റ് മേരീസ് ഇടവകയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷത്തിന് തുടക്കമായി. ഇടവക വികാരി ഫാ. ജിനോ ചുണ്ടയിൽ കൊടിയേറ്റി.

വിശുദ്ധ കുർബാന,
സെമിത്തേരിയിൽ പരേതർക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്നിവ നടന്നു. നെതർലാന്റ്സിലെ ബ്ലറിക്ക് സെന്റ് ലാംബെർട്സ് ഇടവക അസിസ്റ്റന്റ് വികാരി ഫാ. അബ്രാഹം ആനിക്കുടിയിൽ കാർമികത്വം വഹിച്ചു.

പാരീഷ് സെക്രട്ടറി വിനോദ് കലമറ്റത്തിൽ, ട്രസ്‌റ്റിമാരായ തോമസ് കളപ്പുരയിൽ, റെജി കാനാട്ട്, വിജി വെട്ടിക്കുഴി, ആൽബർട്ട് നരിക്കുഴി എന്നിവർ നേതൃത്വം നൽകി. 

വൈകിട്ട് 4.30ന് ഫാ. വട്ടുകുളം ഫുട്ബോൾ ടൂർണമെന്റിന്റെ ഒന്നാം സെമിഫൈനലിൽ MYC കക്കയം FC തലയാടുമായി ഏറ്റുമുട്ടും. 6 മണിക്ക് പള്ളിമുറ്റത്തെ വേദിയിൽ ഭക്തസംഘടനകളുടെ വാർഷികാഘോഷം നടക്കും.

Post a Comment

Previous Post Next Post