Trending

ഡ്രൈവര്‍ക്ക് നെഞ്ചുവേദന; ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പെട്ടു; യാത്രക്കാര്‍ക്ക് പരുക്കേറ്റു

 ഡ്രൈവര്‍ക്ക് നെഞ്ചുവേദന; ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പെട്ടു; യാത്രക്കാര്‍ക്ക് പരുക്കേറ്റു

ഡ്രൈവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ബസ് അപകടത്തില്‍ പെട്ടു. ചങ്ങനാശേരിക്ക് സമീപത്തെ കുരിശുംമൂട് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.

ബസിന്റെ ഡ്രൈവര്‍ വെള്ളാവൂര്‍ സ്വദേശി പ്രദീപിനാണ് ബസ് ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടത്.ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പ്രദീപിന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.അപകടത്തെ തുടര്‍ന്ന് ബസ് യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ പരുക്കുകള്‍ സാരമുള്ളതല്ല. വലിയ ദുരന്തമാണ് ഒഴിവായത്.

Post a Comment

Previous Post Next Post