കൂരാച്ചുണ്ട്. സെൻ്റ് തോമസ് ഹൈസ്‌കൂൾ 1982 മുതൽ 2023 വരെയുള്ള എസ്എസ്എൽസി ബാച്ച് പൂർവ വിദ്യാർഥി കൂട്ടായ്‌മ ഹൃദ്യം 2024 ന്റെ ഭാഗമായി സെന്റ് തോമസ് പള്ളി ഗ്രൗണ്ടിൽ സാംസ്‌കാരിക സമ്മേളനവും, മെഗാ സ്‌റ്റേജ് ഷോയും നടത്തി സെൻ്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ.വിൻസെന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ പോളി കാരക്കട അധ്യക്ഷത വഹിച്ചു. ഡിവൈഎസ്‌പി വി.വി ബെന്നി, സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തകൻ ഡോ.സുനിൽ ജോസ്, ജോമോൻ സെന കൂരാച്ചുണ്ട് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കൺവീനർ ജോബി വാളിയംപ്ലാക്കൽ, പ്രധാനാധ്യാപകൻ ഷിബു മാത്യൂസ്, പിടിഎ പ്രസിഡന്റ്റ് ജലീൽ കുന്നുംപുറത്ത്. ട്രഷറർ തമ്പാൻ തോമസ്, ബഷീർ കൊല്ലിയിൽ, ബഷീർ അമീൻ, കെ.സി.ബിജു കൊച്ചുവീട്ടിൽ, പി.എ.വേലായുധൻ എന്നിവർ പ്രസംഗിച്ചു. സിനിമാതാരം റിയ ഇഷയുടെ ഡാൻസ്, മ്യൂസിക് ഫ്യൂഷൻ, മെഗാ സ്‌റ്റേജ് ഷോ എന്നിവ നടത്തി