പ്രിയ കൂട്ടുകാരെ.
നമ്മൾ ഒരിക്കൽ കൂടി സെൻ്റ് തോമസ് ഹൈസ്കൂൾ അങ്കണത്തിൽ ഒന്നിക്കുകയാണ്. ജീവിതത്തിൻ്റെ ഏത് ഉന്നതിയുടെ പടവുകൾ താണ്ടിയാലും, ഓടിയെത്തുന്ന മധുരസ്‌മരണകളുടെ ഓർമ്മയാണ് സ്‌കൂൾ ജീവിതം. ലോകത്തിൻ്റെ നാനാദിക്കിലും നമ്മുടെ കൂട്ടുകാർ ചിന്നിച്ചിതറി പരിലസിക്കുകയാണ്. അവരെയെല്ലാം ഒരേ കുടക്കീഴിൽ അണിനിരത്തുക എന്ന ഉദ്ദേശത്തോടെ രൂപം കൊടുത്തിരിക്കുന്ന കൂട്ടായ്‌മയാണ് ".. എന്ന സെന്റ് തോമസ് ഹൈസ്‌കൂൾ പൂർവവിദ്ദ്യാർത്ഥി സംഘടന. ഈ വിവരം താങ്കളും ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ.
ഈ കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടന പരിപാടികൾ 2024 ഡിസംബർ 29 ഞായറാഴ്‌ച കാലത്ത് 9 മണി മുതൽ വൈകീട്ട് 4 മണി വരെ സെന്റ് തോമസ് ഹൈസ്കൂൾ അങ്കണത്തിൽ നടക്കുകയാണ്. കളിച്ചും ചിരിച്ചും ഓർമ്മകൾ പങ്ക് വെച്ചും നാം അണിചേരുകയായി. അന്നേ ദിവസം വൈകീട്ട് 6 മണിമുതൽ 7 മണി വരെ കൂരാച്ചുണ്ട് യു പി സ്‌കൂൾ ഗ്രൗണ്ടിൽ ഉത്ഘാടന പ്രഖ്യാപനവും അനുമോദന ചടങ്ങും നടക്കും. തുടർന്ന് സിനി ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന മെഗാ സ്റ്റേജ് ഷോയും നടക്കുന്നതായിരിക്കുയും.
ഉദ്ദേശ ലക്ഷ്യങ്ങൾ
സെന്റ് തോമസ് ഹൈസ്‌കൂൾ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ നാം ഓരോരുത്തർക്കും, സ്‌കൂൾ ജീവിതം, മധുരസ്വപ്നങ്ങളുടെ പൂങ്കാവനമാണ്. ജീവിതയാത്രയ്ക്ക് ഉയർച്ചതാഴ്‌ചകൾ സ്വാഭാവികമാണ്. പക്ഷെ ഈ സ്‌മൃതിസംഗമത്തിൽ നാം പഴയ കളിക്കൂട്ടുകാരാണ്.
ഏകദേശം എണ്ണായിരത്തോളം വിദ്യാർത്ഥികൾ ഈ കലാലയത്തിൽ നിന്നും പടിയിറങ്ങി പോയിട്ടുണ്ട്. ലോകത്തിൻ്റെ വിവിധാ മേഖലകളിൽ കലാ കായിക സാമൂഹ്യ സാംസ്കാരിക സാന്ത്വന നവോത്ഥാന മണ്ഡലങ്ങളിൽ ഈ കലാലയങ്ങളിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി പേര് തങ്ങളുടേതായ പങ്ക് വഹിച്ചു വരുന്നു. ഇവരെയെല്ലാം കൂട്ടിചേർത്ത്, നാടിന്റെയും വിദ്യാലയത്തിൻ്റെയും പേരും പെരുമയും വാനോളം ഉയർത്താനുള്ള മുന്നേറ്റമാണ് ഈ കൂട്ടായ്‌മ ലക്ഷ്യമിടുന്നത്. ദൂരം കൊണ്ട് അകലെയാണെങ്കിലും മനസ്സുകളെ അടുപ്പിക്കാൻ ആധുനിക സാങ്കേതിക വിദ്യകളുടെ മാസ്‌മരിക ലോകത്ത്, നമ്മുടെ കൂട്ടായ്മയ്ക്കായ് ഒരുനിമിഷമെങ്കിലും ചിലവഴിക്കുവാൻ കഴിഞ്ഞാൽ നമ്മുടെ ലക്ഷ്യം പൂർണ്ണമാവും.
എല്ലാ പൂർവ്വവിദ്യാര്‌ഥികളുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് ........
STHS Aliumni Committee