യൂണിറ്റ് പ്രസിഡണ്ട് സി എ തോമസ്കുട്ടി അധ്യക്ഷത വഹിച്ച യോഗം കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.
പ്രശസ്ത നാടക നടൻ ശശീന്ദ്ര ദാസ് മുഖ്യപ്രഭാഷണം നടത്തി.സ്കൗട്ട് അധ്യാപകർക്കുള്ള പരമോന്നത ബഹുമതിയായ ഹിമാലയൻ വുഡ് ബാഡ്ജ് കരസ്ഥമാക്കിയ കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ അധ്യാപിക സാനിയ വർഗീസിനെ . സ്കൗട്ട് മാസ്റ്റർ ആയിരുന്ന റിട്ടയേഡ് പ്രധാനാധ്യാപകൻ പി ജെ ഈപ്പൻ മെമന്റോ നൽകി അനുമോദിച്ചു. യൂണിയൻറെ ബാലുശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് ദേവസ്യ കെ വർഗീസ് പ്രതിഭകളെ ആദരിച്ചു. പുതിയ മെമ്പർമാരെ ജോൺ താരാഭവൻ മെമന്റോ നൽകി സ്വീകരിച്ചു. ജോയ്സി സിറിയക്, സെലിൻ എ ജെ, ഗോപിനാഥൻ ഓ, ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എം സുധാകരൻ, ജോയ് എംസി, എബ്രഹാം എം ജെ, ബാവോസ് മാത്യു, മേരി എം ജെ ചാക്കോച്ചൻ കെ എ, സിറിയക്ക് ചെറിയാൻ, സ്റ്റീഫൻ തച്ചിലാടി എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി.