ബാലുശേരി ബ്ലോക്ക് ക്ഷീരസംഗമം
സ്വാഗത സംഘം രൂപവത്കരിച്ചു.
കൂരാച്ചുണ്ട്: 2024-25 വർഷത്തെ ബാലുശ്ശേരി ബ്ലോക്ക് ക്ഷീര സംഗമം ഡിസംബർ 21 തിയ്യതി
കല്ലാനോട് ക്ഷീരോത്പാദക സംഘത്തിൻ്റെ ആതിഥേയത്വത്തിൽ നടത്തപ്പെടുകയാണ്
സ്വാഗത സംഘ രൂപീകരണയോഗം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി.കെ. അനിത ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ടി.എം ശശി അധ്യക്ഷത വഹിച്ചു. മെമ്പർമാരായ എം.കെ വനജ, റംല മാടംവള്ളിക്കുന്നത്ത്, വി കെ ഹസിന, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ OK അമ്മദ്, വാർഡ് മെമ്പർ അരുൺ ജോസ്, ക്ഷീര വികസന ഓഫിസർ ആബിത വി.കെ, ഡയറി ഫാം ഇൻസ്ട്രക്ടർ റുമൈസ പി എം.,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ഷീര സംഘം പ്രസിഡണ്ടുമാർ തുടങ്ങിയവർ സംസാരിച്ചു.
കല്ലാനോട് ക്ഷീര സംഘം പ്രസിഡണ്ട് സണ്ണി ജോസഫ് സ്വാഗതവും സംഘം ഡയറക്ടർ ജോബി തോമസ് നന്ദിയും പറഞ്ഞു. M.പ്രദോഷ്, സോഫി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
ബഹു.എം.പി. ശ്രീ എം.കെ. രാഘവൻ, ബഹു. എം.എൽ.എ അഡ്വ. കെ. എം. സച്ചിൻ ദേവ്, ബഹു. ബ്ലോക്ക് പ്രസിഡണ്ട്. ശ്രീമതി. വി. കെ. അനിത എന്നിവർ രക്ഷാധികാരികളായും
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പോളി കാരക്കട ചെയർമാനായും ക്ഷീരവികസന ഓഫിസർ ശ്രീമതി ആബിത പി.കെ. ജനറൽ കൺവീനറായും വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.