Trending

വഴിയോര കച്ചവടത്തിൽ വടിയെടുത്ത് അധികൃതർ


* നിരോധിത മേഖലകളിൽ കച്ചവടം നടത്തുന്നവർക്കെതിരെ നടപടി കർശനമാക്കും
*
✍🏿 *നിസാം കക്കയം*

കൂരാച്ചുണ്ട് :അനധികൃതമായി റോഡരികിൽ വാഹനങ്ങൾ നിർത്തിയും മറ്റുമുള്ള വഴിയോര കച്ചവടത്തിനെതിരെ നടപടി ശക്തമാകുന്നു. പഞ്ചായത്ത് ഹാളിൽ ചേർന്ന ഗ്രാമപഞ്ചായത്ത്, പോലീസ്, ആർ.ടി.ഒ, ആരോഗ്യവകുപ്പ് അധികൃതരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

കൂരാച്ചുണ്ട് അങ്ങാടിയിലും പരിസരത്തും റോഡിന്റെ ഇരുവശത്തുമായി വാഹനങ്ങൾ നിർത്തിയിട്ട് പച്ചക്കറികളും പഴവർഗങ്ങളും, മീനും വിൽപന നടത്തുന്നത് പതിവാണ്. കട മുറി വാടകയ്ക്കെടുത്ത് തൊഴിലാളികൾക്ക് വേതനവും നൽകി കച്ചവടം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസപ്പെടുന്ന വ്യാപാരികൾക്ക് വെല്ലുവിളിയായി മാറുന്ന ഇത്തരം തെരുവ് കച്ചവടത്തിന് എതിരെ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന് വ്യാപാരികൾ ആരോപിച്ചിരുന്നു.

കൂരാച്ചുണ്ട് ബാലുശ്ശേരി റോഡിൽ മൈക്രോ ലാബിനു മുൻവശം, പേരാമ്പ്ര റോഡിൽ കള്ള്ഷാപ്പ്
പ്പ്, കല്ലാനോട് റോഡിൽ ബി.എസ്.എൻ.എൽ ഓഫീസ് വരെയുമാണ് വഴിയോര കച്ചവടം നിരോധിച്ചത്. കല്ലാനോട്, കരിയാത്തുംപാറ അങ്ങാടികളിലും നിരോധനം ബാധകമാണ്.

നിരോധിത മേഖലകളിൽ വഴിയോര കച്ചവടം നടത്തുന്നവർക്ക് എതിരെ പിഴ ഉൾപ്പെടെ നടപടി സ്വീകരിക്കാനാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യഷത വഹിച്ചു.
ജോയിന്റ് ആർ.ടി.ഒ നൂർ മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി ഇ.ഷാനവാസ്, കുരാച്ചുണ്ട് സബ് ഇൻസ്പെക്ടർ എം.അംഗജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോബി വാളിയംപ്ലാക്കൽ, വ്യാ പാരി വ്യവസായി സമിതി സെക്രട്ടറി പ്രബീഷ് തളിയോത്ത് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post