_👉🏻ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് മുൻപ്സിബിൽസ്കോർ നോക്കുന്നത് നല്ലതാണ് ഫയൽ_
ഉത്സവസീസണായതോടെ,പണംചെലവഴിക്കല്‍ വര്‍ധിക്കുന്നത് സ്വാഭാ വികമാണ്. ഗിഫ്റ്റ് വാങ്ങാനും മറ്റും വിവിധ പര്‍ച്ചെയ്‌സുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിക്കുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക അച്ചടക്കംപാലിച്ചില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗംതലവേദനയായി മാറാം.
ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് കുടിശ്ശികയായാല്‍ പലിശ വര്‍ധിക്കാനും സിബില്‍ സ്‌കോറിനെ ബാധിക്കാനുംഇടയാക്കും.ഈഅവസ്ഥയിലേക്ക് നീങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടഅഞ്ചുകാര്യങ്ങള്‍ ചുവടെ:
*1. വാങ്ങലുകളുടെസമ യക്രമം പ്ലാന്‍ ചെയ്യുക*
പൊതുവെ 45 ദിവസം വരെ പലിശയില്ലാതെ ക്രെഡിറ്റ് ലഭിക്കുന്നു എന്നതാണ് ക്രെഡിറ്റ് കാര്‍ഡുകളുടെപ്രത്യേകത.ആവശ്യമായഫണ്ടുകള്‍ ക്രമീകരിക്കാനും തുക മുഴുവനായി അടയ്ക്കാനും കൂടുതല്‍ സമയം ലഭിക്കുന്നതിന് ക്രെഡിറ്റ്കാര്‍ഡ്സൈക്കിളിന്റെ തുടക്കത്തില്‍ തന്നെ വാങ്ങലുകള്‍ ആസൂത്രണംചെയ്യുകയുംസമയംക്രമീകരിക്കുകയും ചെയ്യുക.
*2. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് മുഴുവനായി അടയ്ക്കുക*
സിബില്‍ സ്‌കോറിനെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക തുക മുഴുവനായുംഅടയ്ക്കുക എന്നതാണ്.കുടിശ്ശിക തുകമുഴുവനായിഅടച്ചാല്‍ ക്രെഡിറ്റ്കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് ബാങ്കുകള്‍ ഒരു പലിശയും ഈടാക്കില്ല. മിക്ക സ്റ്റോറുകളും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് അധികഫീസ്ഈടാക്കുന്നില്ല. എന്നിരുന്നാലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ചില ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ഓണ്‍ലൈന്‍ പേയ്മെന്റ് മോഡിന്കണ്‍വീനിയന്‍സ്ഫീസ്ഈടാക്കിയേക്കാം.
*`3. ബാലന്‍സ്ഇഎം ഐ ആക്കി മാറ്റുക`*
ക്രെഡിറ്റ്കാര്‍ഡ്ബാലന്‍സ്പൂര്‍ണ്ണമായിഅടയ്ക്കാന്‍കഴിയുന്നില്ലെങ്കില്‍, ബാലന്‍സ് തുക ഇഎംഐ ആയി മാറ്റി ഒരുനിശ്ചിതകാലയളവിനുള്ളില്‍ പതിവായി തിരിച്ചടച്ച് ബാധ്യത ഒഴിവാക്കാവുന്നതാണ്. ഇത് മൂന്ന് മുതല്‍ 24 മാസം വരെയാകാം. പലിശയും പ്രോസസ്സിങ് ചാര്‍ജുകളുംനല്‍കേണ്ടി വരുമെങ്കിലും,അടയ്ക്കാത്ത കുടിശ്ശികയ്ക്ക് പിഴയും പലിശയും അടയ്ക്കുന്നതിനേക്കാള്‍ കുറവായിരിക്കും. ഇത് സിബില്‍ സ്‌കോര്‍ നിലനിര്‍ത്താനും സഹായിക്കും. ഇത് തെരഞ്ഞെടുക്കുന്നതിന് മുമ്പ്പലിശനിരക്കുകളും പ്രോസസ്സിംഗ് ഫീസും പരിശോധിക്കാന്‍ മറക്കരുത്
*4. മിനിമം ഡ്യൂ തുക തെരഞ്ഞെടുക്കുക*
ക്രെഡിറ്റ്കാര്‍ഡ്തിരിച്ചടവില്‍ അടയ്‌ക്കേണ്ട മുഴുവന്‍ തുകയ്ക്ക് പകരം മിനിമം തുക മാത്രമം അടച്ചാലും മതി.ഇങ്ങനെ മുഴുവന്‍ തുകയ്ക്ക്പകരംഅടയ്ക്കാവുന്ന കുറഞ്ഞ തുകയെ മിനിമം ഡ്യൂ തുക എന്നാണ് പറയുന്നത്. ബില്‍ തുകയുടെ അഞ്ചു മുതല്‍ പത്തു ശതമാനം വരെയാണ് മിനിമം ഡ്യൂ ആയി ബാങ്കുകള്‍ പൊതുവെകണക്കാക്കാറ്. അതായത്, 12,000 രൂപയാണ് ഒരു മാസത്തെ ക്രെഡിറ്റ് കാര്‍ഡ് ബില്ലെങ്കില്‍ 600 മുതല്‍ 1,200 രൂപ വരെയായിരിക്കും മിനിമം ഡ്യൂ തുക. പണം അടയ്ക്കാന്‍ ഇത് തെരഞ്ഞെടുക്കുകയാണെങ്കില്‍, ശേഷിക്കുന്ന തുക അടുത്ത ബില്ലിങ് സൈക്കിളിലേക്ക് കൊണ്ടുപോകാന്‍ കഴിയും. അടുത്ത ബില്ലിങ് സൈക്കിളില്‍ ലഭിച്ചേക്കാവുന്ന തുകയിലേക്ക്ചേര്‍ക്കപ്പെടും. ഇത് സിബില്‍ സകോറിനെബാധിക്കുന്നതില്‍നിന്ന്ഉപഭോക്താവിനെ രക്ഷിക്കും. എന്നിരുന്നാലും, ഉയര്‍ന്ന പലിശകണക്കിലെടുക്കുമ്പോള്‍, ഈ ഓപ്ഷന്‍ അവസാനആശ്രയമായിമാത്രമേതെരഞ്ഞെടുക്കാവൂ.
*5. സിബില്‍ സ്‌കോര്‍ നോക്കുക*
പര്‍ച്ചെയ്‌സിനായിക്രെഡിറ്റ്കാര്‍ഡ്ഉപയോഗിക്കുന്നതിന് മുന്‍പ് സിബില്‍ സ്‌കോര്‍ നോക്കുന്നത് നല്ലതാണ്.
സിബില്‍ സ്‌കോര്‍ ഉയര്‍ന്ന്നിലക്കുകയാണെങ്കില്‍വലിയഅളവിലുള്ളവാങ്ങലുകളിലേക്ക് കടന്ന് സിബില്‍ സ്‌കോര്‍കുറയാതിരിക്കാന്‍ ശ്രദ്ധിക്കും. ഭാവിയില്‍ ലോണിന് അപേക്ഷിക്കുമ്പോള്‍ വേഗത്തിലുംഎളുപ്പത്തിലുമുള്ള അംഗീകാരം ലഭിക്കുന്നതിനുംഉപഭോക്തൃ സൗഹൃദമായ വ്യവസ്ഥകള്‍അനുവദിക്കുന്നതിനും സിബില്‍ സ്‌കോര്‍ഉയര്‍ന്നുനില്‍ക്കുന്നുണ്ട്എന്ന്ഉറപ്പുവരുത്തുന്നത് നല്ലതാണ്.
Tags:
Latest