Trending

ഡ്രൈവിങ്ങിനിടെ കെഎസ്ആർടിസി ഡ്രൈവറുടെ മൊബൈൽ ഉപയോഗം; ലൈസൻസ് സസ്പെൻഡ് ചെയ്ത് എംവിഡി




മലപ്പുറം: കെഎസ്ആർടിസി പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ ബസിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനാൽ ഡ്രൈവറുടെ ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി സ്വദേശി അബ്ദുൽ അസീസിന്റെ(45) ലൈസൻസാണ് പൊന്നാനി എംവിഡി സസ്പെൻഡ് ചെയ്തത്.
ചൊവ്വാഴ്ച് വൈകിട്ട് തിരുരിൽനിന്ന് പൊന്നാനിയിലേക്കു വരുന്നതിനിടെയാണ് അബ്ദുൽ അസീസ് മൊബൈൽ ഫോൺ ഉപയോഗിച്ചത്. ഡ്രൈവർ അശ്രദ്ധമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ ഇതു യാത്രക്കാർ മൊബൈൽ ക്യാമറയിൽ പകർത്തി സമൂഹമാധ്യമത്തിലൂടെ മോട്ടർ വാഹന വകുപ്പിനെ അറിയിക്കുകയായിരുന്നു. പൊന്നാനി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന ബസാണിത്.

Post a Comment

Previous Post Next Post