വാട്ടർ അതോറിറ്റി വാടകയെടു ത്ത കാറിൽ ചന്ദനക്കടത്ത് നട ത്തിയ ഏഴ് പേർ പിടിയിൽ. പന്തീരാങ്കാവ് സ്വദേശികളായ എൻ ശ്യാമപ്രസാദ്, വെള്ളൻപ റമ്പിൽതൊടി സി ടി അനിൽ, പട്ടാമ്പുറത്ത് മീത്തൽ പി എം മണി, നല്ലളം സ്വദേശി വാഹിദ് മൻസിൽ നൗഫൽ, ഒളവണ്ണ സ്വ ദേശി ഷാജുദ്ദീൻ എന്നിവരാണ് പിടിയിലായത്. 35 കിലോയുടെ ചന്ദനമുട്ടികളാണ് കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തെ തു ടർന്ന് വ്യാഴം രാവിലെ എട്ടോടെ ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലും കോഴിക്കോട് ഫ്ലൈയിങ് സ്ക്വാ ഡും മലാപ്പറമ്പ് വാട്ടർ അതോറി റ്റി ഓഫിസ് വളപ്പിൽ നടത്തിയ പരിശോധനയിലാണ് ചന്ദനത്ത ടിയും കാറും പ്രതികളും പിടിയി ലായത്. പന്തീരാങ്കാവിൽ സ്വകാ ര്യ വ്യക്തിയുടെ സ്ഥലത്തുള്ള ചന്ദനത്തടികളാണ് മുറിച്ചുകട ത്തിയത്. തുടരന്വേഷണത്തിനാ യി ചന്ദനത്തടികളും പ്രതികളെ യും താമരശേരി റെയ്ഞ്ച് ഓഫി സർക്ക് കൈമാറി.
പ്രതികളിൽനിന്ന് ലഭിച്ച വിവ രത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലൈയിങ് സ്ക്വാ ഡ് നടത്തിയ മറ്റൊരു പരിശോധനയിൽ ബാലുശേരി സ്വദേശി ടി സി അതുൽഷാജി, കല്ലാനോട് സ്വദേശി ഒ വി വിഷ്ണു എന്നിവരെ ചെത്തി ഒരുക്കിയ 25 കിലോ ചന്ദ നവുമായി പിടികൂടി. ഇവരുടെ രണ്ട് ഇരുചക്രവാഹനങ്ങളും കല്ലാനോട്നിന്ന് പകൽ 3.30ന് പിടികൂടി.
ഫ്ലൈയിങ് സ്ക്വാഡ് റെയ്ഞ്ച്ഓഫീസർ എ പി ശ്രീജി ത്തിന്റെ നേതൃത്വത്തിൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ പി പ്രശാന്ത്, എ ആസിഫ് എന്നിവരടങ്ങുന്ന സംഘ മാണ് പ്രതികളെ പിടികൂ ടിയത്.
വാഹനം വാട്ടർ അതോറിറ്റിയുടേതല്ല
കേരള വാട്ടർ അതോ റിറ്റിയുടെ ബോർഡ് സ്ഥാ പിച്ച് ചന്ദനം കടത്തിയ വാഹനം വാട്ടർ അതോറി റ്റിയുടേതല്ലെന്ന് മലാപ്പറ മ്പ് അസി.എക്സിക്യുട്ടീവ് എൻജിനിയർ വാർത്താ കുറിപ്പിൽ അറിയിച്ചു. വാ ഹനത്തിൽ വാട്ടർ അതോറിറ്റിയുടെ ബോർ ഡ് സ്ഥാപിച്ച് ദുരുപയോഗംചെ യ്യുകയായിരുന്നു. വാഹനം വാ ടകക്ക് നൽകുന്ന കരാറുകാ രൻ ശ്യാം പ്രസാദുമായുള്ള കരാർ ഉടമ്പടികൾ റദ്ദ് ചെയ്തു. അതോറിറ്റിയുടെ കാന്റീൻ നട ത്തിപ്പുകാരനായ നൗഫലുമായു ള്ള കരാറും റദ്ദാക്കി കാന്റീൻ പൂ ട്ടിയിട്ടെന്നും അസി.എക്സി.എൻ ജിനിയർ എം ജി അഖിൽ അറി യിച്ചു.
Tags:
Latest