Trending

റോഡിലേക്ക് വളർന്ന കാട് വെട്ടി നാട്ടുകാർ



✍🏿 *നിസാം കക്കയം*

കൂരാച്ചുണ്ട് : റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന കാട് വെട്ടാൻ പരാതി നൽകിയിട്ടും നടപടിയൊന്നുമില്ല. അവസാനം കാൽനട യാത്രക്കാർക്കും വാഹന യാത്രികർക്കും ഭീഷണിയായി റോഡിലേക്ക് വളർന്ന ഇഞ്ചക്കാട് വെട്ടി മാറ്റാൻ നാട്ടുകാർ മുന്നിട്ടിറങ്ങി. ടൂറിസ്റ്റ് കേന്ദ്രമായ കക്കയം - കരിയാത്തുംപാറ പാതയോരത്ത് ഫോറസ്റ്റ് സ്റ്റേഷന്റെ സമീപത്ത് റോഡിലേക്ക് വളർന്നു കിടന്ന കാട് കാരണം വാഹനങ്ങൾ പോകുമ്പോൾ കാൽനട യാത്രക്കാർക്ക് സൈഡിലേക്ക് മാറി നിൽക്കാൻ സ്ഥലമില്ലാത്ത സാഹചര്യമുണ്ടായിരുന്നു. കക്കയം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ദിവസേന നൂറ് കണക്കിന് വിനോദ സഞ്ചാരികൾ യാത്ര ചെയ്യുന്ന റോഡിന് ആവശ്യമായ വീതിയില്ലാത്തതും, റോഡിലേക്ക് കാട് കയറിയതിനെ കുറിച്ചും മാതൃഭൂമി വാർത്ത നൽകിയിരുന്നു. കാടുകൾ കൂടുതലും വളവിലായതിനാൽ യാത്രക്കാരുടെ കാഴ്ച മറക്കുന്ന നിലയിലുമായിരുന്നു. കക്കയം സർവ്വകക്ഷി സംഘത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി ജെ.സി.ബി ഉൾപ്പടെ ഉപയോഗിച്ചാണ് കാടുകൾ വെട്ടിമാറ്റിയത്. ഗ്രാമപഞ്ചായത്തംഗം ഡാർളി പുല്ലംകുന്നേൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post