Trending

KYC അപ്ഡേഷൻ വ്യാജസന്ദേശം; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, പണം നഷ്ടമായാൽ ആദ്യ ഒരുമണിക്കൂറിൽ തന്നെ പരാതി നൽകാൻ ശ്രമിക്കണമെന്ന് പൊലീസ്





*തിരുവനന്തപുരം*: കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ തട്ടിപ്പുകളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കെവൈസി അപ്ഡേഷന്റെ പേരിൽ ബാങ്കിൽ നിന്നെന്ന വ്യാജേന വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്‌ത് അപ്ഡേഷൻ പൂർത്തിയാക്കാമെന്നും നിശ്ചിത സമയത്തിനുള്ളിൽ അത് ചെയ്‌തില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ട‌പ്പെടും എന്നും തെറ്റിദ്ധരിപ്പിക്കും. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുമെന്നും പൊലീസ് പറയുന്നു.
ബാങ്കുമായി ബന്ധപ്പെട്ടു വരുന്ന സന്ദേശങ്ങളിൽ സംശയം തോന്നിയാൽ നേരിട്ട് ബാങ്കുമായി ബന്ധപ്പെട്ട് വിവരം ഉറപ്പുവരുത്താവുന്നതാണെന്നും യാതൊരു കാരണവശാലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് 1930 എന്ന നമ്പറിൽ വിളിക്കാം. പണം നഷ്ട‌മായി ആദ്യ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചു ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.

Post a Comment

Previous Post Next Post