Trending

ലഹരി മാഫിയ ആക്രമണം : പ്രതിഷേധ റാലിയുമായി വ്യാപാരികൾ




സാമൂഹ്യ വിരുദ്ധർ ലഹരി ഉപയോഗിച്ച് പകൽ സമയങ്ങളിൽ പോലും കൂരാച്ചുണ്ടിലെ വ്യാപാര സ്ഥാപനങ്ങളിൽ ആക്രമണം അഴിച്ചു വിടുന്നതിനെതിരെയും, പോലീസ് നടപടി സ്വീകരിക്കാത്തിൽ പ്രതിഷേധിച്ചും വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ടൗണിലെ അഭിലാഷ് ഹോട്ടലിൽ കയറി രണ്ടംഗ സംഘം നടത്തിയ അക്രമത്തിൽ ഹോട്ടൽ ജീവനക്കാരന് പരുക്കേറ്റിരുന്നു. ഹോട്ടൽ ജീവനക്കാരനായ തെക്കുള്ളകണ്ടി അബ്ദുൽ ഹമീദിനാണ് (47) പരിക്കേറ്റിരുന്നത്. സംഭവത്തിൽ കൂരാച്ചുണ്ട് പൊലീസ് കേസെടുത്തിരുന്നു. രാസലഹരി കേസിലെ പ്രതിയായ വ്യക്തി കഴിഞ്ഞ ദിവസം കൂരാച്ചുണ്ട് അങ്ങാടിയിലെ വ്യാപാരിയെ കടയിൽ കയറി ഭീഷണിപ്പെടുത്തിയതിനെ തുടർന്നും കൂരാച്ചുണ്ട് പോലീസ് കേസെടുത്തിരുന്നു.

ലഹരിവസ്തുക്കൾ ഉപയോഗിച്ച് വ്യാപാരസ്ഥാപനങ്ങളിൽ കയറിയുള്ള ആക്രമണം പതിവായതിൽ
വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂണിറ്റ് നേതൃത്വത്തിൽ തിങ്കളാഴ്ച വൈകുന്നേരം കടകളടച്ചിടുകയും പ്രതിഷേധ റാലി നടത്തുകയും ചെയ്തു.

വിശദീകരണ യോഗത്തിൽ ജലീൽ കുന്നുംപുറത്ത്, ജോബി വാളിയംപ്ലാക്കൽ എന്നിവർ സംസാരിച്ചു. ഇ.ടി. നിതിൻ, സുജിത് മാത്യു, ശാന്ത കട്ടയത്ത്, ദേവിക ചാലിടം, സീനത്ത് മജീദ്, ആലിക്കുട്ടി പാറച്ചാലിൽ, ഷെല്ലി തടത്തിൽ, അഗസ്റ്റിൻ പാലറ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post