Trending

ഇന്നും നാളെയും സംസ്ഥാനം ചുട്ടുപൊള്ളും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും താപനില കൂടുമെന്ന് മുന്നറിയിപ്പ്. ശരത്കാല വിഷുവം ആയതിനാൽ സൂര്യനിൽ നിന്നും സൂര്യരശ്മികൾ നേരിട്ട് ഭൂമിയിൽ പതിയ്ക്കും. ഇതേ തുടർന്നാണ് ചൂട് കൂടുന്നത്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അധികൃതർ അറിയിച്ചു.

മേഘങ്ങളിൽ തട്ടിയാണ് സൂര്യരശ്മി എല്ലായ്‌പ്പോഴും ഭൂമിയിൽ പതിക്കാറുള്ളത്. എന്നാൽ ശരത്കാല വിഷുവ സമയത്ത് മഴമേഘങ്ങൾ കുറവായിരിക്കും. ഇതോടെ നേരിട്ട് തന്നെ ചൂടേറിയ രശ്മികൾ ഭൂമിയിൽ പതിയ്ക്കും. നാളെയാണ് വിഷുവം. നാളെ സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളിൽ എത്തും. അതുകൊണ്ട് തന്നെ പകലിനും രാത്രിയ്ക്കും ഒരേ ദൈർഘ്യമാണ് ഉള്ളത്. സാധാരണത്തേതിൽ നിന്നും താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ ഇന്നും നാളെയും ഉയർന്നേക്കാമെന്നാണ് കണക്കാക്കുന്നത്.

അതേസമയം ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അതിനാൽ സംസ്ഥാനത്ത് മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അതിനാൽ ഉച്ച കഴിഞ്ഞുള്ള സമയങ്ങളിൽ ചൂടിന് അൽപ്പം ആശ്വാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെപ്തംബര്‍ അവസാന വാരത്തോടെ കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ ആരംഭിക്കും. ആ സമയത്തും മഴ അല്‍പ്പം കൂടുതല്‍ ലഭിക്കും. ലാനിനയ്ക്ക് സാധ്യതയില്ല. സെപ്തംബറില്‍ സജീവമാകുമെന്ന് കരുതിയ ലാനിന പ്രതിഭാസം വീണ്ടും വൈകുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

തുലാവര്‍ഷത്തില്‍ ഇത് സജീവമാകുമെന്ന് വിലയിരുത്തുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ലാനിന സജീവമായാല്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവനുമുണ്ടായിരുന്നു. 12 ശതമാനം മഴ കുറവ്ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കാലവര്‍ഷ സീസണില്‍ സംസ്ഥാനത്ത് 12 ശതമാനം മഴ കുറവ് രേഖപ്പെടുത്തി.1935 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 1702.9 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്.ഏറ്റവും കുറവ് ഇടുക്കി (32 ശതമാനം കുറവ് ) വയനാട് (30 ശതമാനം) ജില്ലകളിലാണ്.ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരാണ്.16 ശതമാനം അധികം.ബാക്കി ജില്ലകളില്‍ ശരാശരി മഴ ലഭിച്ചു.

Post a Comment

Previous Post Next Post