2024 സംപ്റ്റംബർ മാസം 27 ന് കോഴിക്കോട് ഐ ബി യിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സജീവൻ എം നൽകിയ രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ ബാലുശ്ശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.വി.ബേബിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട്, കല്ലാനോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കൂരാച്ചുണ്ട് -കല്ലാനോട് റോഡിൽ കാനാട്ട് ബസ്സ് വെയിറ്റിംഗ് ഷെഡ്ഡിന് മുൻവശം KD/KK /132 എന്ന് രേഖപ്പെടുത്തിയ ഇലക്ട്രിക് പോസ്റ്റിന് സമീപം വെച്ച് 10 ലിറ്റർ ചാരായം കൈവശം വെച്ച് കടത്തി കൊണ്ടുവന്നതിന് കൂരാച്ചുണ്ട് വില്ലേജിൽ കാനാട്ട് ദേശത്ത് മലയിൽ വീട്ടിൽ വാസു മകൻ 57 വയസ്സുള്ള രാജുവിനെ അറസ്റ്റ് ചെയ്തു. അബ്കാരി നിയമ പ്രകാരം കേസെടുത്തു. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജു , പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ നൗഫൽ, ശ്രീജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജ ഇ ജോബ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.