Trending

ബംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തനിലയിൽ


മുക്തി രഞ്ജൻ റായിയാണ് മരിച്ചത്. ഒഡീഷയിലെ ഭദ്രാക് ജില്ലയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

സ്ഥലത്ത് നിന്ന് ബാഗും നോട്ട്ബുക്കും സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി അയച്ചിട്ടുണ്ട്. ആത്മഹത്യ കുറിപ്പില്‍ ബംഗളൂരുവിലെ യുവതിയായ മഹാലക്ഷ്മിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയത് താനാണെന്ന് റായി സമ്മതിച്ചിട്ടുണ്ട്.

റായിയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ ഇയാളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഒഡീഷ പൊലീസിന് അറിയുമായിരുന്നില്ല. പിന്നീട് ബംഗളൂരു പൊലീസ് റായിയുടെ വിവരങ്ങള്‍ അറിയുന്നതിനായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക കേസിലെ പ്രതിയാണ് ആത്മഹത്യ ചെയ്തതെന്ന് മനസിലായത്.


Post a Comment

Previous Post Next Post