Trending

കെ സി എല്ലിന് നാളെ തുടക്കം



```കേരളത്തിന്റെ സ്വന്തം പ്രീമിയർ ക്രിക്കറ്റ്‌ ലീഗ് കെ സി എല്ലിന് നാളെ തുടക്കമാകും. കേരള ക്രിക്കറ്റ്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ്‌ ലീഗ്‌ ട്വന്റി 20 മത്സരങ്ങൾക്ക്‌ വേദിയാകുന്നതിന്റെ ആവേശത്തിലാണ്‌ തലസ്ഥാനം. ```

```കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ രാത്രിയും പകലുമായി നടക്കുന്ന കെസിഎൽ ടിക്കറ്റ്‌ ഇല്ലാതെയാണ്‌ സംഘടിപ്പിക്കുന്നത്‌. തിങ്കൾ പകൽ 2.30ന്‌ ആലപ്പി റിപ്പിൾസും തൃശൂർ ടൈറ്റൻസും തമ്മിലാണ്‌ ആദ്യ മത്സരം.```

```രാത്രി 7.45ന്‌ രണ്ടാമത്തെ മത്സരത്തിൽ ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും. തുടർന്നുള്ള മത്സരങ്ങൾ പകൽ 2.30, വൈകിട്ട്‌ 6.45 എന്ന സമയക്രമത്തിലാണ്‌ നടക്കുക. ```


```17ന്‌ സെമി ഫൈനലുകളും 18ന്‌ വൈകിട്ട്‌ 6.45ന്‌ ഫൈനലും നടക്കും. സ്‌റ്റാർ സ്‌പോർട്‌സ്‌–-1, ഫാൻകോഡ്‌ എന്നിവയിലൂടെ മത്സരം തത്സമയം കാണാം.```


*ടീമുകൾ*

```ട്രിവാൻഡ്രം റോയൽസ്‌, കൊല്ലം സെയ്‌ലേഴ്സ്‌, ആലപ്പി റിപ്പിൾസ്‌, കൊച്ചി ബ്ലൂ ടൈഗേഴ്സ്‌, തൃശൂർ ടൈറ്റൻസ്‌, കലിക്കറ്റ്‌ ഗ്ലോബ്സ്റ്റാർസ്‌ എന്നിവയാണ്‌ ടീമുകൾ. ടീമുകൾ```

*ക്യാപ്‌റ്റൻമാർ*

```ബേസിൽ തമ്പി (കൊച്ചി ബ്ലൂടൈഗേഴ്സ്), മുഹമ്മദ് അസറുദ്ദീൻ (ആലപ്പി റിപ്പിൾസ്), സച്ചിൻ ബേബി (ഏരീസ് കൊല്ലം സെയ്‌ലേഴ്സ്), റോഹൻ എസ് കുന്നുമ്മേൽ (കലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്), വരുൺ നായനാർ (തൃശൂർ ടൈറ്റൻസ്), അബ്ദുൾ ബാസിത് (ട്രിവാൻഡ്രം റോയൽസ്) എന്നിവരാണ് ക്യാപ്‌റ്റൻമാർ.
പ്രവേശനം സൗജന്യമാണ്...```

_____________________________

Post a Comment

Previous Post Next Post