Trending

ചിത്ര രചന മത്സരം





കൂരാച്ചുണ്ട് ആർട്ട് ലവേഴ്സ് അസോസിയേഷനും, യെലോ ആർട്ട് ഗാലറിയും സംയുക്തമായി സംഘടിപ്പിച്ച സിടി തോമസ് ചിന്താർമണിയിൽ മെമ്മോറിയൽ ജില്ലാതല ചിത്രരചനാ മത്സരം കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.





 
എൽ പി വിഭാഗത്തിൽ മാളികടവ് എംഎസ്എസ് പബ്ലിക് സ്കൂളിലെ കൃത്വിക്. ഇ, ചാവറ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പുണ്യ .എസ്, കല്ലാനോട് സെൻമേരിസ് എൽ പി സ്കൂൾ അലോണ ബൈജു വും,
യുപി വിഭാഗത്തിൽ കല്ലാനോട് സെൻമേരിസ് ഹൈസ്കൂളിലെ സാവിയോയും, കുരുക്കിലാട് ശ്രീ ഗോകുലം പബ്ലിക് സ്കൂളിലെ കൈലാസനാഥും, കുളത്തുവയൽ സെൻറ് ജോർജ് ഹൈസ്കൂളിലെ മുഹമ്മദ് മിഷാനും,
സീനിയർ വിഭാഗത്തിൽ കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ അതുൽ കൃഷ്ണ വി.വി യും, നീലേശ്വരം ഗവൺമെൻറ് ഹൈസ്കൂളിലെ തീർത്ഥ. എസും, കുളത്തുവയൽ സെൻറ് ജോർജ് ഹൈസ്കൂളിലെ ഭവ്യ. കെ .എസ്സും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. റവറൻറ് ഫാദർ വിൻസൻറ് കണ്ടത്തിൽ വിജയികൾക്ക് സമ്മാനങ്ങളും,ക്യാഷ് അവാർഡും നൽകി. കലയുടെ പ്രസിഡൻറ് സണ്ണി പാരഡൈസ് അധ്യക്ഷത വഹിച്ചു.
തോമസ് കുട്ടി സി എ, രാജൻ ഉറുമ്പിൽ, ഗോപിനാഥൻ. ഓ, തമ്പാൻ തോമസ് ചിന്താ ർമണി, രഗേഷ് തോമസ് ചിന്താർമണി, ചിത്രകാരന്മാരായ ജോസഫ് സിഎ ചെരിയം പുറത്ത്, കുഞ്ഞബ്ദുള്ള തച്ചോളി, രാജീവൻ കെ സി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post