നല്ലപാഠം ക്ലബിൻ്റെ നേതൃത്വത്തിൽ
കോഴിക്കോട് ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു ദിവസത്തെ ഭക്ഷണം തയ്യാറാക്കി നൽകി.
1200 ചപ്പാത്തിയാണ് രാവിലെ 9 മണി മുതൽ ഉച്ചക്ക് 1.30 വരെയുള്ള സമയം കൊണ്ട് ഉണ്ടാക്കിയത്.
വിദ്യാർത്ഥികളായ മുഹമ്മദ് റജുവാൻ പി. ,റിയ ഫാത്തിമ, അൽഹ ടെസ്സ ബിനു, മെറിൻ ട്രീസ സിബി, ഫ്ലയ്മി ബിജു,
അന്ന ഫ്ളവർലിറ്റ്, നേഹ ചെറിയാൻ,
അധ്യാപകരായ ബിജു കെ സി. സിസ്റ്റർ ഷാന്റി സെബാസ്റ്റ്യൻ, ജെസി.വി എ എന്നിവർക്കൊപ്പം PTA പ്രസിഡന്റ്, ശ്രീ ജലീൽ കുന്നുംപുറം, MPTA പ്രസിഡന്റ് ശ്രീമതി. സാജിത അബൂബക്കർ, പി റ്റി എ അംഗങ്ങളായ ബഷീർ കൊല്ലിയിൽ , സുഹറ ജയേഷ് എന്നിവർ പങ്കെടുത്തു..
പ്രതീക്ഷകളും സ്വപ്നങ്ങളുമില്ലാതെ ജീവിതത്തിൻ്റെ നിറങ്ങൾ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ഒരുനേരത്തെ ഭക്ഷണം തയ്യാറാക്കി നൽകാൻ കിട്ടിയ അവസരം ഏറെ താൽപര്യത്തോടെയാണ് കുട്ടികൾ ഉപയോഗിച്ചത്.
ജീവിതത്തിലെ നല്ല പാഠങ്ങൾ പഠിക്കാൻ മനോരമയോടൊപ്പം സെന്റ് .തോമസ് ഹൈസ്കൂൾ നല്ല പാഠം ക്ലബ്ബും പങ്കാളികളായി