Trending

തമിഴ്നാട് തിരുനെൽവേലിയിൽ മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിംഗ് മെഷീനിൽ ഒളിപ്പിച്ചു.



തിരുനെൽവേലിയിലെ വിഘ്‌നേഷ് -രമ്യ ദമ്പതികളുടെ മകൻ സഞ്ജയ്‌ ആണ്‌ മരിച്ചത്.

ഇവരുടെ രണ്ടാമത്തെ മകനാണ് സഞ്ജയ്. സംഭവത്തിൽ അയൽക്കാരിയായ തങ്കമ്മാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ 9:30ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിനെ കാണാതാകുകയായിരുന്നു.

ഇവർ പൊലീസിൽ പരാതി നൽകി. പൊലീസ് എത്തി പ്രദേശത്തെ വീടുകളിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ വാഷിംഗ്‌ മെഷീനുള്ളിൽ കണ്ടെത്തിയത്. പൊലീസ് വീടുകളിൽ പരിശോധന നടത്തിക്കൊണ്ടിരിക്കുമ്പോൾ തങ്കമ്മാൾ മറ്റൊരു വീട്ടിലേക്ക് ഓടിപ്പോകുന്നത് കണ്ടിരുന്നു.

ഇത് ശ്രദ്ധയിൽ പെട്ട പൊലീസ് സംശയം തോന്നി ഇവരുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് വീട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം വാഷിംഗ് മെഷീനിൽ കണ്ടെത്തിയത്. 

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. ഇവരുടെ കുടുംബങ്ങൾ തമ്മിൽ വൈരാഗ്യമുള്ളതായി ചിലയാളുകൾ പറയുന്നുണ്ട്. തങ്കമ്മാളിന്റെ മകൻ അടുത്തിടെ മരിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ വിഷാദത്തിന് അടിമയായിരുന്നു എന്നും നാട്ടുകാരിൽ ചിലർ പറഞ്ഞു. തങ്കമ്മാളിലെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കാര്യങ്ങൾക്ക് വ്യക്തതയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post