സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഒക്ടോബ൪ ഒന്നിന് ചൊവ്വാഴ്ച നടക്കും.
സംസ്ഥാന തലത്തില്‍ സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്.
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് 'കവചം' എന്ന പേരിൽ ദുരന്ത നിവാരണ അതോറിറ്റി സൈറൺ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്.
ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയിൽ സൈറണുകൾ സ്ഥാപിച്ചിട്ടുണ്ട്.
സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകും. പുറത്തുവിട്ട വിവരങ്ങൾ പ്രകാരം രാവിലെയും വൈകിട്ടും സൈറൺ പരീക്ഷണം നടക്കും.
*▪️ഗ്രൂപ്പിൽ ഇതുവരെ ജോയിൻ ചെയ്യാത്തവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് അംഗമാവാം 🖱️*
👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼
https://chat.whatsapp.com/EfTYhbsAvaoFpZApe4NOO8
*MalayoramNews*
_Informative Group Of network_
*www.malayoramnews.in*
Tags:
Latest