ആധാർ കാർഡ് ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു തിരിച്ചറിയല്‍ രേഖയാണ്. അതിനാല്‍ തന്നെ ആധാർ കാർഡ് പലപ്പോഴും പല സ്ഥലങ്ങളിലും നല്‍കേണ്ടി വരും. ഇങ്ങനെ നല്‍കുമ്പോള്‍ ആധാർ കാർഡ് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടോ..? അനധികൃത ഉപയോഗത്തില്‍ നിന്ന് ആധാർ കാർഡ് സംരക്ഷിക്കണമെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമോ..? യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഇതിനായി ഒരു പുതിയ ഫീച്ചർ നല്‍കുന്നുണ്ട്.
നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌താല്‍, അത് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ നിങ്ങള്‍ക്ക് അത് ലോക്ക് ചെയ്ത് വെക്കാം. പലർക്കും ഇതിനെ കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. ആധാർ കാർഡ് നഷ്‌ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌താല്‍, തട്ടിപ്പ് തടയാൻ നിങ്ങള്‍ക്ക് ആധാർ കാർഡ് ബ്ലോക്ക് ചെയ്യാം. വ്യക്തികള്‍ക്ക് അവരുടെ ആധാർ നമ്പറുകള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും അനുവദിക്കുന്ന ഒരു സംവിധാനമാണ് ആധാർ ലോക്കിംഗ്. UIDAI ഔദ്യോഗിക വെബ്സൈറ്റ് (www.myaadhaar.uidai.gov.in) അല്ലെങ്കില്‍ mAadhaar ആപ്പ് വഴി യുഐഡി (യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ) ലോക്ക് ചെയ്യാം.
‘മൈ ആധാർ’ എന്ന ഓപ്‌ഷന് താഴെയുള്ള ആധാർ ലോക്ക് & അണ്‍ലോക്ക് സേവനങ്ങളില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ എങ്ങനെ ആധാർ ലോക്ക് ചെയ്യാം എന്ന വിശദാംശങ്ങള്‍ ഉണ്ട്. യുഐഡിഎഐ ലോക്ക് റേഡിയോ ബട്ടണ്‍ തിരഞ്ഞെടുത്ത് യുഐഡിഎഐ നമ്പർ, മുഴുവൻ പേര്, പിൻ കോഡ് എന്നിവ നല്‍കുക. ഒടിപി ലഭിക്കാൻ, 1947-ലേക്ക് നിങ്ങളുടെ ആധാർ നമ്പറിന്റെ 4, 8 നമ്പറുകള്‍ക്ക് ശേഷം LOCKUID എന്ന് എഴുതിയ സന്ദേശം അയക്കുക. ഒടിപി ലഭിച്ചു കഴിഞ്ഞാല്‍ സമർപ്പിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം, നിങ്ങളുടെ ആധാർ നമ്പർ വെരിഫിക്കേഷനായി ഉപയോഗിക്കാൻ ആർക്കും കഴിയില്ല.
Tags:
Latest