✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് : പഞ്ചായത്ത് ഓഫിസിൽ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പതാക ഉയർത്തി. സ്ഥിരം സമിതി അധ്യക്ഷൻ ഒ.കെ.അമ്മദ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ പതാക ഉയർത്തി.
കല്ലാനോട് സഹകരണ ബാങ്കിൽ ബാങ്ക് പ്രസിഡന്റ് ജോൺസൺ എട്ടിയിൽ പതാക ഉയർത്തി. സെക്രട്ടറി ട്വിങ്കിൾ.കെ.ചാണ്ടി അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി ടൗണിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ജോബി വാളിയംപ്ലാക്കൽ പതാക ഉയർത്തി.
വിക്ടറി ചാലിടം സംഘടിപ്പിച്ച ചടങ്ങിൽ കൂരാച്ചുണ്ട് സബ് ഇൻസ്‌പെക്ടർ എസ്.ആർ.സൂരജ് പതാക ഉയർത്തി.
യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മണ്ഡലം പ്രതിനിധി ശ്വേത ജിൻസ് പതാക ഉയർത്തി.
കൂരാച്ചുണ്ട് അത്യോടി മുഹ്യുദ്ദീൻ പള്ളിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ.അമ്മദ് പതാക ഉയർത്തി. ഹംസ സഖാഫി സന്ദേശം നൽകി.
കാളങ്ങാലി അംഗനവാടിയിൽ ഗ്രാമപഞ്ചായത്തംഗം എൻ.ജെ.ആൻസമ്മ പതാക ഉയർത്തി.
കൂരാച്ചുണ്ട് സെയ്ന്റ് തോമസ് ഹയർ സെക്കന്ററി, യുപി സ്കൂളുകൾ സംയുക്തമായി നടത്തിയ ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. വിൻസന്റ് കണ്ടത്തിൽ പതാക ഉയർത്തി. കൂരാച്ചുണ്ട് സെയ്ന്റ് തോമസ് ഹൈസ്ക്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ അസി.മാനേജർ ഫാ.ജോയൽ കുമ്പുക്കൽ പതാക ഉയർത്തി.
കൂരാച്ചുണ്ട് ബഡ്സ് സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പതാക ഉയർത്തി. ജെ.സി.ഐ പ്രവർത്തകർ സ്കൂൾ വിദ്യാർഥികൾക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്കൂളിൽ പായസ വിതരണം നടത്തി.
കൂരാച്ചുണ്ട് റെസ്‌ക്യു ടീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഓൾ ഇന്ത്യ ബോയ്സ് സ്കൗട്ട് കോഴിക്കോട് ജില്ലാ കമ്മീഷണർ ബിജു കക്കയം പതാക ഉയർത്തി
കക്കയം കോൺഗ്രസ് കമ്മിറ്റിയുടെ ചടങ്ങിൽ ബേബി തേക്കാനത്ത് പതാക ഉയർത്തി. മെംബർ ഡാർലി ഏബ്രഹാം അധ്യക്ഷത വഹിച്ചു. എംവൈസി കക്കയത്തിന്റെ പരിപാടിയിൽ തോമസ് പുളിക്കൽ പതാക ഉയർത്തി. കക്കയം മുർശിദുൽ അനാം മഹല്ല് കമ്മിറ്റി ചടങ്ങിൽ പ്രസിഡന്റ് മുനീർ അമ്മാംകുന്നേൽ പതാക ഉയർത്തി. ഹനീഫ കുന്നനാടൻ അധ്യക്ഷത വഹിച്ചു. കക്കയം ഗവ. എൽപി സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ഹെഡ്മാസ്റ്റർ മനോജ് തോമസ് പതാക ഉയർത്തി.
കരിയാത്തുംപാറ അംഗനവാടിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം സിജി ജോസഫ് കരിമ്പനക്കൽ പതാക ഉയർത്തി. കല്ലാനോട് സെയ്ന്റ് മേരീസ് ഹൈസ്ക്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ സജി ജോസഫ് പതാക ഉയർത്തി.