✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട്: പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ ശനിയാഴ്ച
കർഷകദിനം വിപുലമായി ആചരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിക്കും.
ചടങ്ങിൽ 2024-25 വർഷത്തിലെ പഞ്ചായത്തിലെ മികച്ച കർഷകൻ, പച്ചക്കറി കർഷകൻ, വനിത കർഷക, എസ്.സി.കർഷക, മുതിർന്ന കർഷകൻ , മുതിർന്ന കർഷക തൊഴിലാളി, മികച്ച ജൈവ കർഷകൻ, മികച്ച വിദ്യാർത്ഥി കർഷക, മികച്ച ക്ഷീര കർഷകർ എന്നിവർക്കു ള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും.
*മികച്ച കർഷകൻ* : ശ്രീ ജോൺ പൂക്കുളത്ത് (ശ്രീ. അറക്കൽ ജോസഫ് മെമ്മോറിയൽ അവാർഡ്)
*മികച്ച പച്ചക്കറി കർഷകൻ :*
ശ്രീ. തോമസ് കുബ്ലാനിക്കൽ ശ്രീ. ഫ്രാൻസിസ് കളപുരക്കൽ മെമ്മോറിയൽ അവാർഡ്)
*മികച്ച യുവ കർഷകൻ :*
ശ്രീ. ജോസ് മാത്യു മുറിഞ്ഞകല്ലേൽ (ശ്രീ. എൻ.എച്ച് അലി മെമ്മോറിയൽ അവാർഡ്)
*മുതിർന്ന കർഷകതൊഴിലാളി :*ശ്രീ. കേളപ്പൻ എഴുതുകണ്ടി
*മികച്ച വനിത കർഷക :*
ശ്രീമതി മരിയ മാനുവൽ പനക്കവയലിൽ
*SC കർഷക* :
ശ്രീമതി ഉഷ കുമാരൻ നെടുങ്ങാശ്ശേരി
*മുതിർന്ന കർഷക :* ശ്രീമതി ചിന്നമ്മ കൊഴുവനാൽ
*മികച്ച ജൈവ കർഷകൻ :*
ശ്രീ. ജോണി വർക്കി ആനക്കല്ലുങ്കൽ
*മികച്ച വിദ്യാർത്ഥി കർഷകൻ :*
മാസ്റ്റർ ഡിലിൻ ജെയിംസ് പാറയിൽ
*മികച്ച ക്ഷീര കർഷകർ:*
1. ശ്രീ. ദീപു അബ്രഹാം കിഴക്കേനകത്ത്
2 ശ്രീമതി ഷീല ജേക്കബ് തടത്തിൽ
എന്നിവരാണ് 2023-24 വർഷത്തിലെ ഓരോ വിഭാഗത്തിൽ നിന്നുമുള്ള മികച്ച കർഷകർ.