Trending

ഹേമ കമ്മീഷന്‍ റിപ്പോർട്ട് പുറത്തുവിടുമോ? ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും





കൊച്ചി‌: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിടരുതെന്ന ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധിപറയും. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിലാണ് വിധി.

ജസ്റ്റിസ് വിജി അരുണിന്റെ ബഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിധി പറയുക. റിപ്പോർട്ട് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് ഹർജിക്കാരന്റെ വാദം. അരോപണവിധേയരായവരുടെ ഭാഗം കേൾക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും ഹർജിയിലുണ്ട്.

എന്നാൽ വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് സാംസ്കാരിക വകുപ്പും വിവരാവകാശ കമ്മീഷനും കോടതിയിൽ സ്വീകരിച്ചത്. വിമൻ ഇൻ കലക്ടീവും വനിതാ കമ്മീഷനും ഹർജിയിൽ കക്ഷി ചേർന്നിരുന്നു

Post a Comment

Previous Post Next Post