സെൻസറുകൾ സ്ഥാപിക്കുന്നതും നിരീക്ഷണം നടത്തുന്നതും എൻഐടി ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ്. പ്രകൃതി ദുരന്തങ്ങൾ പ്രതിരോധിക്കുന്നതിന് ദേശീയതലത്തിൽ നടപ്പാക്കുന്ന മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായാണിത്. പദ്ധതി യാഥാർഥ്യമായാൽ പ്രളയം മൂലം വീടുകളും സ്ഥാപനങ്ങളും റോഡുകളും വെള്ളത്തിലാകുന്ന പുഴയോര മേഖലകളിൽ അപകട മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടത്തിന് വേഗം ഒഴിപ്പിക്കൽ നടപടികൾ അടക്കം ഏകോപിപ്പിക്കാൻ കഴിയും.
പുഴയോരങ്ങളിൽ സ്ഥാപിക്കുന്ന സെൻസർ പുഴയിലെ ജലനിരപ്പ് രേഖപ്പെടുത്തും. നിശ്ചിത അളവിലും ഉയർന്നാൽ എൻഐടിയിലെ സെർവറിലേക്ക് അപകട മുന്നറിയിപ്പ് നൽകുകയും ഇത് ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട അധികൃതർക്കും കൈമാറുകയും ചെയ്യും. പുഴയിൽ സ്ഥാപിക്കുന്ന സെൻസറിനു വൈദ്യുതി ലഭ്യമാക്കാൻ സൗരോർജ പാനൽ, മൈക്രോ ചിപ്പ്, സിം കാർഡ് തുടങ്ങിയവ ഉണ്ടാകും.
പൂനൂർ ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർമാനേജ്മെന്റ് ടീമിന്റെ കീഴിൽ പൂനൂർപ്പുഴ തുടങ്ങുന്ന തലയാട്, പൂനൂർ ഭാഗത്തുള്ള സന്നദ്ധ പ്രവർത്തകർ അടക്കമുള്ളവരുടെ "പൂനൂർ പുഴയോര നിവാസികൾ"വാട്സാപ് കൂട്ടായ്മ വഴി കഴിഞ്ഞ ഏതാനും വർഷങ്ങളായി മുന്നറിയിപ്പുകളും വിവരങ്ങളും നൽകുന്നത് പ്രളയ ദുരിതം ലഘൂകരിക്കുന്നതിന് സഹായമായിട്ടുണ്ട്.ഇലക്ട്രോണിക് സെൻസർ വഴി പരീക്ഷണ അടിസ്ഥാനത്തിൽ സ്ഥാപിക്കുന്ന മുന്നറിയിപ്പ് സംവിധാനം വിജയകരമായാൽ പ്രളയ ദുരിതം ലഘൂകരിക്കുന്നതിന് കൂടുതൽ സഹായമാകും എന്നാണ് പ്രതീക്ഷ.
Tags:
Latest