കോഴിക്കോട് റവന്യൂ ജില്ലാ ജൂനിയർ ഗേൾസ് ഫുട്ബോൾ ടൂർണമെന്റിന് കല്ലാനോട് സെൻമേരിസ് സ്കൂളിൽ തുടക്കമായി. മുൻ ജൂനിയർ ഇന്ത്യൻ ഫുട്ബോൾ താരവും ഐ ലീഗ് കളിക്കാരനുമായസബീഷ് അപ്പുക്കുട്ടൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാദർ ജിനോ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു ചടങ്ങിൽ ഹെഡ്മാസ്റ്റർ സജി ജോസഫ് ടൂർണമെന്റ് കമ്മിറ്റി കൺവീനർ നോബിൾ കുര്യാക്കോസ്,റവന്യൂ ജില്ലാ സ്കൂൾ ഐടി കോഡിനേറ്റർ രതീഷ് യു എസ് ,ഷിന്റോ കെഎസ് എന്നിവർ പ്രസംഗിച്ചു.