Trending

എയർഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി




മുംബൈ- തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു തുടങ്ങി. വിമാനത്തിലെ യാത്രക്കാരെയും ലെഗേജും പരിശോധിക്കും. വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ഫോൺവഴിയാണ് ബോംബ് ഭീഷണി വന്നിരിക്കുന്നത്. ഫോണിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടത്തും. ആശങ്കപ്പെടേ സാഹചര്യമില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു

Post a Comment

Previous Post Next Post