നാദാപുരം: ഉരുൾപൊട്ടിയ വിലങ്ങാട്ടിലേക്ക് ശാസ്ത്രജ്ഞരടക്കമുള്ള വിദഗധസംഘം ഉടനെത്തും. വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ പഠനം നടത്തുന്ന സംഘമാണ് ഇവിടെയെത്തുക. വിലങ്ങാട്ടേക്ക് ഇവർ എത്താത്തത് വിവാദങ്ങൾക്കിടയാക്കിയത് റിപ്പോർട്ട് ചെയ്തതിരുന്നു. തുടർന്ന് ഇ.കെ. വിജയൻ എം.എൽ.എ. മന്ത്രി കെ. രാജനുമായി സംസാരിച്ചിരുന്നു. തുടർന്നാണ് ഇവർ എത്തുന്ന കാര്യം മന്ത്രി അറിയിച്ചത്. ഇവിടെ പഠനം നടത്തുന്ന വിദഗധരും വയനാട്ടിൽനിന്നുവരുന്ന സംഘവും നൽകുന്ന റിപ്പോർട്ടാണ് കളക്ടർക്ക് സമർപ്പിക്കുക. അഞ്ചുവർഷംമുൻപ് വിലങ്ങാട് ആലിമൂലയിലുണ്ടായ ഉരുൾപൊട്ടലിൽ നാലുപേർ മരിക്കുകയും വൻനാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. തൊട്ടടുത്ത പ്രദേശമായ അടുപ്പിൽ കോളനിയിലും ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് ശാസ്ത്രീയപഠനം നടത്തിയപ്പോൾ അടുപ്പിൽ കോളനിയിലെ ആദിവാസികളെ അവിടെനിന്ന് ഉടൻ മാറ്റണമെന്നും അല്ലാത്തപക്ഷം വീണ്ടും പ്രദേശത്ത് വൻ ഉരുൾപൊട്ടൽ ദുരന്തമുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. ആറുകോടിരൂപ ചെലവിട്ടാണ് അടുപ്പിൽ കോളനിയിലെ 65 കുടുംബങ്ങളെ പയനംകൂട്ടത്തിലേക്ക് മാറ്റിയത്.
Tags:
Latest