Trending

വന്യ മൃഗങ്ങളുടെ ആവാസ കേന്ദ്രമായി സ്വകാര്യഭൂമിയിലെ കാടുകൾ





കക്കയം : വനാതിർത്തിയിലെ കാടുവെട്ടിത്തെളിക്കാത്ത ഏക്കർ കണക്കിന് സ്വകാര്യ ഭൂമികളിൽ വന്യമൃഗങ്ങൾ പെരുകുന്നതായി പരാതി. കാടിറങ്ങുന്ന മൃഗങ്ങൾക്ക് അഭയ കേന്ദ്രമാവുകയാണ് ഇത്തരത്തിലുള്ള ഭൂമി. മലയോര മേഖലയിലെ വനാതിർത്തിയോടു ചേർന്നുള്ള സ്വകാര്യ ഭൂമി കാടുവെട്ടിത്തെളിക്കാത്തതിനാൽ വന്യമൃഗങ്ങൾ തമ്പടിക്കുന്ന സ്ഥിതിയുണ്ട്. വർഷങ്ങൾക്കുമുൻപ് ചെറിയ വിലയ്ക്ക് ഏക്കർ കണക്കിന് ഭൂമി മലയോര മേഖലയിൽ ലഭിക്കുമായിരുന്നു. ആ സമയത്ത് വാങ്ങിക്കൂട്ടിയ സ്ഥലങ്ങളാണിതെല്ലാം.

കാടിനുള്ളിൽ നിന്നും വന്യമൃഗങ്ങൾ പെട്ടെന്ന് ഇറങ്ങി വന്ന് കർഷകരെ ആക്രമിക്കാനും സാധ്യത കൂടുതലാണ്. കഴിഞ്ഞ മാർച്ച് മാസത്തിൽ കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാം പാലാട്ടിയിലിന്റെ കൃഷിയിടത്തിന് സമീപത്തെ ഭൂമിയിലും കാട് ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമായിരുന്നത്.


Post a Comment

Previous Post Next Post