✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട്: റോഡ് സുരക്ഷയെ കുറിച്ചും, ഗതാഗത നിയമങ്ങളെ കുറിച്ചും പൊതു ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുവാൻ സിനർജി ഹിൽവാലി പബ്ലിക് സ്കൂൾ കൂരാച്ചുണ്ട് പോലീസുമായി സഹകരിച്ച് അങ്ങാടിയിൽ ട്രാഫിക് ബോധവൽക്കരണം സംഘടിപ്പിച്ചു.
ബൈക്കിൽ ഹെൽമെറ്റ് ധരിച്ചവർക്കും കാറിൽ സീറ്റ് ബെൽറ്റ് ധരിച്ചവർക്കും മധുരങ്ങൾ നല്കുകയും, സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കാത്തവർക്ക് ഇതിന്റെ ആവശ്യകത പറഞ്ഞു കൊടുക്കുകയും ചെയ്തു.
കൂരാച്ചുണ്ട് എസ്.ഐ എസ്.ആർ.സൂരജ് ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ രഞ്ജീഷ്, സ്കൂൾ വൈസ് പ്രിൻസിപ്പൽ വി
ജെ.നീനു ,ഷീജാ പോൾ,
ജലീൽ കുന്നുംപുറത്ത്, വിദ്യാർഥി പ്രതിനിധികളായ റയാൻ റിജേഷ്, അനബൽ സുജിത് എന്നിവർ നേതൃത്വം നൽകി.