കൂരാച്ചുണ്ട് : ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ- തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ സഞ്ചാരികൾക്ക് തുറന്നുകൊടുത്തു. അധികൃതരുടെ നിർദേശപ്രകാരം തിങ്കളാഴ്ച വൈകുന്നേരംമുതലാണ് വിനോദസഞ്ചാരികൾക്ക് പ്രവേശനമനുവദിച്ചത്. കനത്ത മഴയെത്തുടർന്ന് ജൂലായ് പതിനഞ്ചുമുതലാണ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചത്. അവധിദിവസങ്ങളിൽ സഞ്ചാരികളുടെ തിരക്കുവർധിക്കാൻ സാധ്യതയുള്ളതിനാൽ മേഖലയിൽ പ്രദേശവാസികളായ കൂടുതൽ
ഗൈഡുകളെ നിയമിച്ച് സഞ്ചാരികൾക്ക്
സുരക്ഷയൊരുക്കാൻ അധികൃതർ അടിയന്തര
നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്