Trending

പ്രതിഭകളെ ആദരിച്ചു




✍🏿 നിസാം കക്കയം

കൂരാച്ചുണ്ട് : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ നടത്തിയ ജില്ലാ സർഗ്ഗോത്സവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, ബഹുമുഖ പ്രതിഭകളെ ആദരിക്കലും കുരാച്ചുണ്ടിൽ നടന്നു. ടെലിഫിലിം അവാർഡിൽ പ്രത്യേക ജൂറി പരാമർശം നേടിയ ശ്രീധരൻ പട്ടാണിപാറ, എഴുത്തുകാരനും, സംവിധായകനുമായ സിബി നെല്ലിക്കൽ, കളിമുറ്റം നാടക കളരി വേൾഡ് ഡ്രാമാ ബുക്സ് റാങ്ക് ജേതാവ് കെ.പി.സജീവൻ എന്നിവരെ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. നന്മ പേരാമ്പ്ര മേഖല പ്രസിഡന്റ് രവി കൊഴക്കോടൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വിത്സൻ സാമുവൽ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന - ജില്ലാ കമ്മറ്റിയംഗങ്ങളായ ഹരീന്ദ്രൻ ഇയ്യാട്, ജോസ് കൂരാച്ചുണ്ട് ,ശ്രീധരൻ നൊച്ചാട്, ലത നാരായണൻ, മേഖല സെക്രട്ടറി സുരേഷ് കനവ്,മനോജ് മംഗലശ്ശേരി, ജോണി കക്കയം, ചന്ദ്രൻ കൂരാച്ചുണ്ട് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post