Trending

തിരിഞ്ഞു നോക്കാനാരുമില്ലാതെ ദുരിത മുഖത്ത് വിലങ്ങാട് ഗ്രാമം.




വിലങ്ങാട്: കഴിഞ്ഞ രാത്രി വിലങ്ങാട് അടിച്ചി പാറമലയിലുണ്ടായ ഉരുൾപൊട്ടലിൽ ,ഒരാളെ കാണാതായിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും തിരച്ചിലിന് വേണ്ടത്ര മുഖം കൊടുക്കാതെ ഭരണകൂടം.

വിലങ്ങാടും ,പരിസര പ്രദേശങ്ങളിലുമായി 10 ഇടങ്ങളിലായിട്ട് ഉണ്ടായ ഉരുൾപൊട്ടലിൽ 16 ഓളം വീടുകൾ, 5 ഓളം കടകൾ, വിലങ്ങാട് ജലവൈദ്യുത പദ്ധതിയുടെ പനോം ഭാഗത്തെ ചെക്കുഡാം. മഞ്ഞ കുന്ന് പള്ളിവക ഗ്രോട്ടോ, ആ പേദേശങ്ങളിലെ വിവിധ റോഡുകൾ വിലങ്ങാട് അങ്ങാടിയുമായി ബന്ധിപ്പിക്കുന്ന പാലങ്ങൾ, വിലങ്ങാട് അങ്ങാടിയിലെ കടകൾ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളും, വിടുകളും, റോഡുകളുമാണ് തകർന്നത്.
 
 സാധാരണ ക്കാരായകർഷകർ, കർഷക തൊഴിലാളികൾ അടക്കം സാധാരണക്കാരായ ആയിരകണക്കിന് ആളുകൾ താമസിക്കുന്ന വിലങ്ങാട് എന്ന ഗ്രാമത്തിലെ നൂറോളം ആളുകളാണ്ഉടു തുണിക്ക് മറുതുണി ഇല്ലാതെ എല്ലാം നഷ്ട്ടപ്പെട്ട് മഞ്ഞകുന്ന് പള്ളി പാരിഷ് ഹാളിലും, വിലങ്ങാട് സ്കൂളിലുമായി കഴിയുന്നത്. 


എല്ലാം നഷ്ട്ടപ്പെട്ട് ഇനിയെന്ത് എന്ന പ്രതീക്ഷിയില്ലാതെ കഴിയുന്ന നിരാംബലരായ ജനതക്ക് താങ്ങും തണലുമായി നിൽക്കേണ്ട ഭരണകൂടങ്ങൾ ,വേണ്ടത്ര പരിഗണന നൽകുന്നില്ലന്ന് മാത്രമല്ല, യാതൊരു വിധ നടപടികളോ, സാമ്പത്തിക പാക്കേജുകളോ പ്രഖ്യാപിക്കാനോ, ശ്രമിക്കുന്നില്ലന്നും ,ഇത്രയും വലിയ ദുരന്തം നടന്ന പ്രദേശത്തേക് സംസ്ഥാന സർക്കാറിൻ്റെ മെഷനറികൾ എത്താതിലുംജനങ്ങൾ വളരെ രോഷാകുലരാണ്.

  കുറച്ച്സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഉള്ള ഏകോപന പ്ര വുത്തനങ്ങൾ മാത്രമാണ് നടക്കുന്നത്. ക്യാംപുകളിൽ കഴിയുന്നവർക്ക് മാറാൻ വസ്ത്രം പോലും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. 

തീർത്തും ഒറ്റപ്പെട്ട മഞ്ഞക്കുന്ന് ഭാഗത്ത് ആളുകൾ ഭക്ഷണത്തിനും, കുട്ടികൾക്കും പ്രായമാവർക്കും, നിത്യരോഗികളായവർക്കും മരുന്നിന് പോകാൻ പോലും പുറത്ത് പോകാൻ പറ്റാത്ത പറഞ്ഞറിയിക്കാൻ ആവാത്ത നിലയിലുമാണ്. കറൻറ് ഇല്ലാതായിട്ട് 24 മണിക്കൂർ ആയി, വൈദ്യുതി ബന്ധം പുർണമായും പുനസ്ഥാപിക്കണമെങ്കിൽ ഒരാഴ്ചയോളം വേണ്ടിവരും.നിലവിൽ JIO ക്ക് മാത്രമാണ് റേഞ്ചുള്ളത് അതും ഇപ്പോൾ ഇല്ലാത്ത അവസ്ഥയിലാണ്.

 ഇങ്ങനെ തീർത്തും ഒറ്റപ്പെട്ട് ദുരിതത്തിലായ ഒരു ജനതയെ ആളപായം സംഭവിച്ചിട്ടില്ല ഞങ്ങളുടെ ഗ്രാമത്തിൽ എന്ന് പറഞ്ഞ് അധികാരികളും,, മറ്റുള്ളവരും കൈയൊഴിയരുതേ എന്നാണ് ദുരിതഭൂമിയിലെ സാധാരണക്കാരായ അമ്മമാരും കുട്ടികളും കണ്ണി രോടെ പറയുന്നത്..

Post a Comment

Previous Post Next Post