Trending

ഇനി ബാഗ് ഇല്ലാത്ത ദിനങ്ങൾ; സ്‌കൂളിലേക്ക് തോളിൽ ഭാരമില്ലാതെ 'ഫ്രീ' ആയി പോകാം; പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ!


ബാഗും ചുമന്ന്‌ സ്‌കൂളിലേക്ക്‌ പോകുമ്പോൾ തോന്നിയിട്ടില്ലേ, ഒന്നു ‘ഫ്രീ’ ആയിരുന്നെങ്കിൽ എന്ന്‌. മാസത്തിൽ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ. വൈകാതെ പദ്ധതി പ്രായോഗികമാക്കുമെന്ന്‌ മന്ത്രി.

ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം 1.6 –-2 കിലോക്കുള്ളിലും പത്താം ക്ലാസിലെ ബാഗുകളുടെ ഭാരം 2.5 –- 4.5 കിലോയ്ക്കും ഇടയിൽ ആക്കുന്ന വിധം ക്രമീകരണങ്ങൾ നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാരം കുറയ്‌ക്കുന്നതിന് വേണ്ടി നിലവിൽ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായാണ് അച്ചടിച്ച് നൽകുന്നത്.

ഒരു ഭാഗത്തിന് 100നും 120നും ഇടയിലുള്ള പേജുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂൾ ബാഗുകളുടെ ഭാരം സംബന്ധിച്ച് നിരവധി പരാതികളും നിർദ്ദേശങ്ങളും രക്ഷിതാക്കളുടെ ഭാഗത്തു നിന്നും മറ്റും ഉയരുന്ന സാഹചര്യത്തിലാണ്‌ നടപടി.

Post a Comment

Previous Post Next Post