✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് :പഞ്ചായത്തിലെ ഏഴാം വാർഡിൽ മണിച്ചേരി താഴ്ഭാഗത്ത് കനത്ത മഴയിൽ ഉരുണ്ടെത്തിയ കല്ല് പൊട്ടിച്ചു മാറ്റാൻ തീരുമാനമായില്ല. ജൂൺ 27-ന് രാത്രിയാണ് സ്ഫോടന ശബ്ദത്തോടെ മണിച്ചേരി മല ഭാഗത്ത് നിന്ന് കൂറ്റൻ പാറക്കല്ല് ഇളകി വന്നത്. മഴ ശക്തമായതോടെ പാറക്കല്ല് വീണ്ടും ഉരുണ്ട് താഴേക്ക് പതിച്ചാലുണ്ടാകുന്ന വലിയ അപകട സാധ്യത കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ജില്ലാ കളക്ടറെ നേരിൽ കണ്ട് അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല.
പാറ നിക്കുന്നതിന്റെ 500 മീറ്റർ മാത്രം താഴ്ഭാഗത്തെ പുത്തേട്ട് താഴെ മേഖലയിലെ പത്ത് കുടുംബങ്ങളെയും, ഏക്കറുകണക്കിന് കൃഷിയിടങ്ങളേയും ഗുരുതരമായി ബാധിക്കുന്ന വിഷയമാണിത്.
അപകട ഭീഷണിയെ തുടർന്ന് മാറി താമസിച്ച കുടുംബങ്ങൾ ഇപ്പോൾ പ്രശ്ന ബാധിത മേഖലയിൽ തന്നെയാണ് താമസിക്കുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നതാണെന്നും, സംഭവത്തിന്റെ ഗുരുതരാവസ്ഥ സംബന്ധിച്ച് റിപ്പോർട്ട് കൈമാറുമെന്നും ദുരന്തനിവാരണ സേനാംഗങ്ങൾ അറിയിച്ചു