കൂരാച്ചുണ്ട് .കല്ലാനോട് കോഴിക്കോട് റൂട്ടിൽ ഓടുന്ന അനാമിക ബസിലെ യാത്രക്കാർക്കാണ് ഇന്ന് രാവിലെ കോഴിക്കോടേക്കുള്ള യാത്ര മദ്ധ്യയിൽ എരപ്പാംതോട് കള്ളുഷാപ്പി നടത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ റോഡിലേക്കു ചാഞ്ഞുകിടന്ന റബർ കമ്പ് തട്ടി ബസിൻ്റെ ഗ്ലാസ് തകർന്ന് പരിക്ക് പറ്റിയത്.
കാറ്റും മഴയും കാരണം ഒരുപാട് സ്ഥലത്ത് ഇത്തരത്തിൽ മരകമ്പുകൾ റോഡിലേക്ക് ചാഞ്ഞു കിടക്കുന്നതുമൂലം വലിയ വാഹനങ്ങളുടെ ഗ്ലാസുകൾ തകരുന്നത് പതിവ് സംഭവമാണ്.
ബന്ധപ്പെട്ട അധികാരികൾ ഈ കാര്യത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നാണ് യാത്രക്കാരും,, വാഹന ഉടമകളും ആവശ്യപ്പെടുന്നു