ബാലുശ്ശേരി: ബാലുശ്ശേരി കരുമലയില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കീഴ്മേല്‍ മറിഞ്ഞു. അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ഡ്രൈവര്‍ കൃഷ്ണകുമാര്‍, മുഹമ്മദ് റഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം. വാഹനത്തിനകത്ത് കുടുങ്ങിയ ഇരുവരെയും നരിക്കുനിയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘവും ഹൈവെ പോലീസും എത്തി ഡോര്‍ കട്ട് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെടുക്കാനായത്.
പൂർണമായി തകർന്ന വാഹനം പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റി. മാങ്ങ കയറ്റി മഞ്ചേരിയില്‍ നിന്നും താമരശ്ശേരി -ബാലുശ്ശേരി വഴി തലശ്ശേരിക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരം അപകടമേഖലയായി മാറിയ കരുമല വളവിൽ അധികൃതർ നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
Tags:
latest local