കൂരാച്ചുണ്ട്: സാന്തോം ഫുട്‌ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കൂരാച്ചുണ്ട് സെയ്‌ന്റ് തോമസ് മൈതാനത്ത് നടന്ന് വരുന്ന അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ എഫ്സി പെരിന്തൽമണ്ണയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ബെയ്സ് പെരുമ്പാവൂർ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.കല്ലാനോട് സർവ്വീസ് സഹകരണ ബാങ്ക് മാനേജർ നിക്സൺ പറപ്പള്ളി, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗം സിമിലി ബിജു എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു.വ്യാഴാഴ്ച നടക്കുന്ന രണ്ടാം പ്രീക്വാർട്ടർ മത്സരത്തിൽ
അഭിലാഷ് എഫ്സി കുപ്പോത്ത്, ജിംഖാന തൃശൂരുമായി ഏറ്റുമുട്ടും.
കൂരാച്ചുണ്ട് സൂപ്പർ ലീഗിൽ കോയിൻസ് കൂരാച്ചുണ്ടിനെതിരെ, എം.വൈ.സി കക്കയം ഏകപക്ഷീയമായ ഒരു ഗോൾ വിജയം കരസ്ഥമാക്കി.
ഫോട്ടോ :കൂരാച്ചുണ്ട് സെയ്‌ന്റ് തോമസ് മൈതാനത്ത് നടന്ന് വരുന്ന അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ പത്താം മത്സരത്തിൽ
കല്ലാനോട് സർവ്വീസ് സഹകരണ ബാങ്ക് മാനേജർ നിക്സൺ പറപ്പള്ളി, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗം സിമിലി ബിജു എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെടുന്നു


