Trending

ലഹരി വിരുദ്ധ സന്ദേശയാത്രയുമായി എസ്പിസി കേഡറ്റുകൾ




കൂരാച്ചുണ്ട് : കല്ലാനോട് സെന്റ് മേരിസ് ഹൈസ്കൂളിലെ എസ് പി സി കേഡറ്റുകൾ ചാലഞ്ച് ദ ചാലഞ്ചസ് പ്രോജക്ടിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ചു കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിൽ നിന്ന് എസ് എച്ച് സുനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്ത പദയാത്ര പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പോളി കാരക്കട ഉദ്ഘാടനം നിർവഹിച്ചു വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ് അവതരണവും ബോധവൽക്കരണവും നടത്തിയ കേഡറ്റുകൾക്ക് ബ്ലോക്ക് മെമ്പർ ശ്രീമതി വി കെ ഹസീന ശ്രീ ഒ കെ അഹമ്മദ് എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. സമാപന സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ സജി ജോസഫ് അധ്യക്ഷത വഹിച്ചു സമ്മേളനം വാർഡ് മെമ്പർ ശ്രീമതി ബിജു ഉദ്ഘാടനം നിർവഹിച്ചു വാർഡ് മെമ്പർ ശ്രീ അരുൺ ജോസ് മുഖ്യപ്രഭാഷണം നടത്തി വിവിധ കേന്ദ്രങ്ങളിൽ മാസ്റ്റർ ജിൻസൺ ജോൺസൺ, കുമാരി ആൻ മരിയ ബിനോയ്, മാസ്റ്റർ ശ്രീഹരി, കുമാരി വേദ R നായർ ആധികാരി എന്നിവർ സംസാരിച്ചു സിപിഎം മാരായ ശ്രീ ഷിബി ജോസ്, ശ്രീമതി ബേസിൽ T ബേബി ശ്രീമതി ബെറ്റ്സിമോൾ കുര്യൻ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post