കൂരാച്ചുണ്ട് പ്രദേശത്ത് അനുദിനം വർധിച്ചു വരുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ
നാളെ ഒക്ടോബർ 14 ശനിയാഴ്ച്ച വൈകു 3 മണിക്ക് കൂരാച്ചുണ്ട് പാരിഷ് ഹാളിൽ രാഷ്ട്രീയ സാമൂഹികരംഗത്തേ പ്രമുഖരുടെ സാന്നിധ്യത്തിൽ 'ലഹരി വിരുദ്ധ സെമിനാർ' സംഘടിപ്പിക്കപ്പെടുകയാണ്.
'കൂരാചുണ്ടിലെ ഓരോ മേഖലയും വ്യത്യസ്ത ലഹരി വസ്തുക്കളുടെ വിൽപ്പനക്കാരെയും, ഉപയോഗിക്കുന്നവരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പൊതുജനങ്ങൾ ഒരുമിച്ചു നിന്നാലെ ഈ വിപത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുകയുള്ളു എന്ന യാഥാർഥ്യം മനസിലാക്കി കൂരാച്ചുണ്ടിലെ മുഴുവൻ ജനങ്ങളും കക്ഷി-രാഷ്ട്രീയ-ജാതി-മത ഭേദമന്യേ പങ്കെടുത്ത് ഈ സെമിനാർ വൻവിജയമാക്കണമെന്ന് സംഘാടകർ അറിയിച്ചു
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട,കൂരാച്ചുണ്ട് സി ഐ ശ്രീ. സുനിൽ കുമാർ,കൂരാച്ചുണ്ട് സെന്റ് തോമസ് ചർച്ച് വികാരി റവ.ഫാ.വിൻസന്റ് കണ്ടത്തിൽ തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ പ്രസിദ്ധ മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ അവതരിപ്പിക്കുന്ന മാജിക്ക് ഷോയും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.