കോഴിക്കോട് ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പേരാമ്ബ്ര സ്വദേശി ഷംസുദ്ദീനാണ് പരുക്കേറ്റത്.ആത്മഹത്യാശ്രമമെന്നാണ് പൊലീസ് നിഗമനം. ഷംസുദീനെ കാണാതായെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്ബോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്ബറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)