താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി ഐബി പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് ചമൽ ഭാഗത്തും ചിപ്പിലിത്തോട് ഭാഗങ്ങളിലും നടത്തിയ വ്യാപകമായ റെയ്ഡിൽ രണ്ട് വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി കേസെടുത്തു. ചമൽ എട്ടേക്കർ മലയിൽ നിന്ന് ബാരലിൽ സൂക്ഷിച്ചുവെച്ച 200 ലിറ്റർ വാഷും ചിപ്പിലിത്തോട് ഭാഗത്ത് വെച്ച് രണ്ടു പാത്രങ്ങളിൽ സൂക്ഷിച്ച 75 ലിറ്റർ വാഷും വാറ്റു സെറ്റും 5 ലിറ്റർ ചാരായവും കണ്ടെടുത്ത് കേസ് ആക്കി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിഇഒ മാരായ പ്രദീപ്,പ്രസാദ് എന്നിവർ പങ്കെടുത്തു.
Tags:
Latest
