Trending

സ്വാതന്ത്ര്യദിന സമ്മേളനം ഇന്ന് വൈകീട്ട് കൂരാച്ചുണ്ടിൽ നടക്കും.





കൂരാച്ചുണ്ട്: ബഹുസ്വരതയാണ് ഉറപ്പ് എന്ന ശീർഷകത്തിൽ സുന്നി യുവജന സംഘം (എസ് വൈ എസ്) പേരാമ്പ്ര സോൺ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന സമ്മേളനം ഇന്ന് വൈകീട്ട് കൂരാച്ചുണ്ടിൽ നടക്കും.


എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ നൂറ്റി ഇരുപത്തിയാറ് സോണുകളിലും ഇതേ സമയം സമ്മേളനങ്ങൾ നടക്കുന്നുണ്ട്.
വൈകീട്ട് നാലിന് നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന യുവജന റാലിയോടെയാണ് പരിപാടി ആരംഭിക്കുന്നത്. 

തുടർന്ന് നടക്കുന്ന പൊതു സമ്മേളനം കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുജീബ് സുറൈജി സഖാഫി കൊയിലാണ്ടി പ്രമേയ പ്രഭാഷണം നടത്തും.



Post a Comment

Previous Post Next Post