Trending

പൊള്ളാച്ചിക്കടുത്ത് വാഹനാപകടം; നടുവണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം




നടുവണ്ണൂർ: ഇന്നലെ പൊള്ളാച്ചിക്കടുത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ നടുവണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. നടുവണ്ണൂർ കിഴിക്കോട്ട് കടവിലെ കുവ്വപൊറത്ത് ആനന്ദൻ, ലീല ദമ്പതികളുടെ മകൻ അലീഷ് (21 വയസ്സ്) ആണ് മരിച്ചത്.

പൊള്ളാച്ചിയിൽ ജോലി ചെയ്തിരുന്ന ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ കാറിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിലാണ് മരണം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരത്തോടെ നാട്ടിലെത്തുമെന്നാണ് വിവരം. അലൻ അമൽ എന്നിവർ സഹോദരങ്ങളാണ്.

Post a Comment

Previous Post Next Post