Trending

കല്ലാനോട്‌ സർവ്വീസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിൽ ഓണചന്ത പ്രവർത്തനം ആരംഭിച്ചു.



കൂരാച്ചുണ്ട് ബ്രാഞ്ച് ഓഫീസ് പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ആദ്യവില്പന നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഞാറുമ്മൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, ബാങ്ക് ഡയറക്ടർമാരായ പയസ് വെട്ടിക്കാട്ട്,
സ്റ്റീഫൻ ഇലവുങ്കൽ,
മാനേജർ നിക്സൺ പറപ്പള്ളി എന്നിവർ പങ്കെടുത്തു.

കല്ലാനോട് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് ബാങ്ക് പ്രസിഡന്റ് ജോൺസൺ താന്നിക്കൽ ആദ്യ വില്പന നിർവഹിച്ചു.

സെക്രട്ടറി ട്വിങ്കിൾ കെ ചാണ്ടി, ഡയറക്ടർ ഷാജൻ കടുകൻമാക്കൽ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post