കൊച്ചി നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു. ചങ്ങനാശേരി സ്വദേശിനി രേഷ്മ(27)ആണ് മരിച്ചത്. ബുധന്‍ രാത്രി 10നു കലൂര്‍ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണു സംഭവം.
ഹോട്ടലിലെ കെയര്‍ടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദ്(31)ആണ് യുവതിയെ കൊലപ്പെടുത്തിയത്. ഇയാളെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും അതിനിടയില്‍ നൗഷിദ് യുവതിയുടെ കഴുത്തില്‍ കത്തികൊണ്ടു കുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. കരച്ചില്‍ കേട്ട് അടുത്തുള്ളവരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ഴോക്കും യുവതി മരിച്ചിരുന്നു.
രേഷ്മ ഇവിടെ എത്തിയത് എന്നാണെന്ന കാര്യത്തില്‍ പരസ്പര വിരുദ്ധമായ വിവരങ്ങളാണു നൗഷിദ് നല്‍കുന്നതെന്നു പൊലീസ് പറയുന്നു. മൂന്നു വര്‍ഷമായി രേഷ്മയെ സമൂഹമാധ്യമം വഴി പരിചയമുണ്ടെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. രേഷ്മയുടെ മൃതദേഹം രാത്രി തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.